0
"നീയകന്ന വഴിയിലേയ്ക്കു നട്ട കണ്ണുകളാണ്
ഇലകളോടെ മുളച്ചത് ..
വിരഹമാറ്റാന്‍ വീശിയ കൈകളാണ്
ചില്ലകളായിത്തീര്‍ന്നത്..
പാദംപതിഞ്ഞ മണ്‍തരികളെ പുണര്‍ന്നു പുണര്‍ന്നാണ്
വേരുകളിറങ്ങിയത് ...
മുനകൂര്‍ത്ത് കുത്തിയ നോവുകളാണ്
മുള്ളായിമാറിയത് ...
ഇനിയൊരു മടക്കത്തില്‍
നിനക്ക് തണലാവാന്‍ മാത്രമാണ്
ഈ വഴിവക്കത്തുതന്നെ ഞാന്‍
മരമായത്!
ഹൃദയച്ചുവപ്പിന്‍റെ ഈ പൂവ്
നിന്നിലേയ്ക്കടര്‍ത്താന്‍ മാത്രമാണ്
വേനല്‍ ഇലകൊഴിച്ചിട്ട
വെറുമൊരു മുരിക്കായതും...."
മീരയുടെ വരികൾ....പൊള്ളിച്ചു... Meera Ramesh
ഇലകളോടെ മുളച്ചത് ..
വിരഹമാറ്റാന്‍ വീശിയ കൈകളാണ്
ചില്ലകളായിത്തീര്‍ന്നത്..
പാദംപതിഞ്ഞ മണ്‍തരികളെ പുണര്‍ന്നു പുണര്‍ന്നാണ്
വേരുകളിറങ്ങിയത് ...
മുനകൂര്‍ത്ത് കുത്തിയ നോവുകളാണ്
മുള്ളായിമാറിയത് ...
ഇനിയൊരു മടക്കത്തില്‍
നിനക്ക് തണലാവാന്‍ മാത്രമാണ്
ഈ വഴിവക്കത്തുതന്നെ ഞാന്‍
മരമായത്!
ഹൃദയച്ചുവപ്പിന്‍റെ ഈ പൂവ്
നിന്നിലേയ്ക്കടര്‍ത്താന്‍ മാത്രമാണ്
വേനല്‍ ഇലകൊഴിച്ചിട്ട
വെറുമൊരു മുരിക്കായതും...."
മീരയുടെ വരികൾ....പൊള്ളിച്ചു... Meera Ramesh