"നീയകന്ന വഴിയിലേയ്ക്കു നട്ട കണ്ണുകളാണ്
ഇലകളോടെ മുളച്ചത് ..
വിരഹമാറ്റാന്‍ വീശിയ കൈകളാണ്
ചില്ലകളായിത്തീര്‍ന്നത്‌..

പാദംപതിഞ്ഞ മണ്‍തരികളെ പുണര്‍ന്നു പുണര്‍ന്നാണ്
വേരുകളിറങ്ങിയത് ...
മുനകൂര്‍ത്ത് കുത്തിയ നോവുകളാണ്
മുള്ളായിമാറിയത് ...

ഇനിയൊരു മടക്കത്തില്‍
നിനക്ക് തണലാവാന്‍ മാത്രമാണ്
ഈ വഴിവക്കത്തുതന്നെ ഞാന്‍
മരമായത്!

ഹൃദയച്ചുവപ്പിന്‍റെ ഈ പൂവ്
നിന്നിലേയ്ക്കടര്‍ത്താന്‍ മാത്രമാണ്
വേനല്‍ ഇലകൊഴിച്ചിട്ട
വെറുമൊരു മുരിക്കായതും...."



മീരയുടെ വരികൾ....പൊള്ളിച്ചു... Meera Ramesh
മണ്ണാങ്കട്ടയും കരിയിലയും
----------------------------

- സുഷമ ബിന്ദു 
===========

നമുക്കിനിയും 
ഒന്നിച്ചുതന്നെ കാശിക്കുപോണം
കൊടുങ്കാറ്റു വന്നാലും 
പേമാരി വന്നാലും 
കൈകൾ കോർത്തുതന്നെ നടക്കണം.
വഴിയിൽ 
മഴയിൽ കുതിർന്ന് 
നേർത്തുനേർത്ത്
ഇല്ലാതാവണം.
ഭാരങ്ങളെല്ലാം ഇറക്കിവെച്ച്
കാറ്റിൽ പറന്ന് പറന്ന്
ദൂരേയ്ക്കു പോകണം.
മഴയുടെ ലയത്തിൽ 
കാറ്റിൻറെ താളത്തിൽ 
ആകാശച്ചെരുവിൽ 
നമ്മുടെ പ്രണയനാളത്തിൽനിന്ന് 
ഒരു നക്ഷത്രം കൊളുത്തിവെയ്ക്കണം
അനന്തതയിൽ മാത്രം പൂക്കുന്ന 
മുക്കുറ്റിപ്പൂക്കളായി
താഴേയ്ക്കുനോക്കി കണ്ണിറുക്കണം.
വീണ്ടും ഒന്നിച്ചുതന്നെ കാശിക്കു 
പോകണം 
കൈകോർത്തുതന്നെ നടക്കണം
നനഞ്ഞു കുതിർന്ന് 
പറന്നുപറന്ന്...

____________________________
(ദേശാഭിമാനി വാരിക - 2014 ഏപ്രിൽ 6)

മനുഷ്യന് ഒരു ആമുഖം 1

പൊട്ടിയ വിഷുപ്പടക്കങ്ങളുടെ ശേഷിപ്പുകള്‍ ചിതറിയ പറമ്പിലൂടെ ഊന്നുവടിയില്ലാതെ ഗോവിന്ദന്‍മാഷ് ജിതനോടൊപ്പം കുറച്ചുദൂരം നടന്നു.
''നീ തീരുമാനിച്ചു കഴിഞ്ഞോ?', അദ്ദേഹം ചോദിച്ചു.
'ഉവ്വ്', ജിതന്‍ പറഞ്ഞു.
'ഉം', ഒരു ദീര്‍ഘനിശ്വാസത്തിനുശേഷം ഗോവിന്ദന്‍മാഷ് പറഞ്ഞു:'ആദ്യം ജോലിസ്ഥലത്തിനടുത്ത് ഒരു വാടകവീട് കണ്ടുപിടിക്കൂ. എന്നിട്ട് അവളെ അങ്ങോട്ടു കൊണ്ടു പോകൂ. എന്താണ് കുട്ടിയുടെ പേര്?'
'ആന്‍മേരി!'
'പഴയൊരു വിപഌവകാരിയുടെ സ്‌നേഹം ആന്‍മേരിയെ അറിയിക്കൂ. മരണം വരെയും അവളെ സ്‌നേഹിക്കൂ. മനസ്സുനിറഞ്ഞ സ്‌നേഹത്തേക്കാള്‍ മികച്ച ഒരു ഊന്നുവടിയില്ല!', പറമ്പില്‍ മണ്ണുപുതച്ചുകിടന്നിരുന്ന ഒരു കരിഞ്ഞ പൂത്തിരി ഗോവിന്ദന്‍ മാഷ് കുനിഞ്ഞെടുത്തു. പോയ രാത്രിയുടെ ഇരുട്ടില്‍ പ്രകാശം വിതറിയ അതിലെ മണ്ണൂതിക്കൊണ്ട് അദ്ദേഹം അത് ജിതന്റെ കൈയില്‍ കൊടുത്തിട്ടു പറഞ്ഞു: 'എപ്പോഴും ഓര്‍മ്മ വേണം: ഇത്രയേ ഉള്ളൂ ജീവിതം!'
കത്തിയമര്‍ന്ന പൂത്തിരിയുടെ പാതിവെന്ത കബന്ധവും പേറി കുറേ നേരം ജിതന്‍ പറമ്പില്‍ ഒറ്റയ്ക്കുനിന്നു.

കടപ്പാട്:
മനുഷ്യന് ഒരു ആമുഖം
പേജ്: 346-347

(ഡി വിനയചന്ദ്രന്‍ )

പ്രേമത്തിന്‍റെ പുതിയ ഭാഷ പിടികിട്ടാതെ പിന്നെയും പിന്നെയും പ്രപഞ്ചം പരിഭ്രമിക്കുന്നു
നീ പണ്ട് അരുവിയിലെറിഞ്ഞ നോട്ടങ്ങള്‍ ഈ അഴിമുഖത്ത് ആദ്യം പൂവിട്ട മരങ്ങളായി......!!!!

(ഡി വിനയചന്ദ്രന്‍ )

പ്രണയശതകം

ഇന്നലെ പുതുമഴ പെയ്തു
വീട്ടിലേക്കുള്ള വഴിയില്‍
വയല്‍വരമ്പില്‍
എന്റെ കാല്‍വഴുതി,
ഇന്നു ഞാന്‍ നിന്നെ കണ്ടു
മുളംകാടുകള്‍ക്കിടയില്‍
ഇന്നോളം വരാത്ത വഴിയില്‍
ഞാനിതാ, ആകാശം നോക്കി
കണ്‍തുറക്കുന്നു.
-------------- പ്രണയശതകം (ടി. പി. രാജീവന്‍)
------------------
Yesterday was the new rain,
I slipped on my way home.
Today, I saw you.
Now look, I lie supine, eyes wide,
On this trail through the bamboo grove
I have never been before.
 

സച്ചിദാനന്ദന്‍ :::::: വീടും തടവും

" നീ സൂര്യകാന്തിയുടെ
വിത്തുകൊണ്ടുവന്നു
ഞാന്‍ പകലിന്‍റെ ഒരില.
നീ ഒരു കുമ്പിള്‍
നിലാവു കൊണ്ടുവന്നു
ഞാന്‍ ഒരു രാത്രി നിറയെ നൃത്തം.
നീ ഒരു പേടമാനിന്‍റെ
കണ്ണീരു കൊണ്ടു വന്നു
ഞാന്‍ കാട്ടുകടന്നലിന്‍റെ തേന്‍.
നീ സ്വര്‍ഗത്തിലെ
ഒരു തൂവല്‍ കൊണ്ടുവന്നു
ഞാന്‍ ദൈവത്തിന്‍റെ ഒരു വാക്ക്.

നാമുണ്ടാക്കിയ
വീടു വെളുത്തതായിരുന്നു.
അതില്‍ നിറയെ
കറുത്ത കുഞ്ഞുങ്ങള്‍.
അവരുടെ നിലവിളി
സഹിക്കവയ്യാതായപ്പോള്‍
ഞാന്‍ നെന്മണി തേടി
സൂര്യനിലേക്ക് പറന്നു.

ഇപ്പോള്‍ എന്‍റെ ചിറകും പാട്ടും
ഇവിടെ തടവിലാണ്.
ഒരു കാര്‍മേഘത്തിനകത്ത്.

എന്‍റെ ഏകാന്തത
ഇടിമുഴക്കത്തിലൂടെ
സംസാരിക്കുന്നു.
മിന്നല്‍പിണരിലൂടെ
ഞാന്‍ നമ്മുടെ വീടു തപ്പുന്നു.

തണുപ്പു വരുമ്പോള്‍
എന്‍റെ പാട്ട് മഴയായി വീഴുന്നു,
നമ്മുടെ വെളുത്ത വീടിനുമേല്‍.
നമുക്കിടയിലെ
കറുത്ത ശൂന്യതയ്ക്കുമേല്‍ ... ! "

സച്ചിദാനന്ദന്‍ :::::: വീടും തടവും

ഞാന്‍ ഗന്ധര്‍വന്‍

“ഇല്ല ,നമ്മള്‍ പിരിയില്ല , ഞാന്‍ പോവില്ല മതിവന്ന സഞ്ചാരിയുടെ മനസ്സാണ് ഇന്ന് എന്‍റെത്.മടുത്തിരിക്കുന്നു എനിക്കിനി ഇവിടെ മതി ഇവിടെ ഓടുങ്ങിയാമതി,നിന്‍റെ ഒപ്പം ഒരു സാധാരണ മനുഷ്യന്‍ ആയി രാത്രിയുടെയും നിയമത്തിന്‍റെയും വിലക്കുകള്‍ ഇല്ലാതെ... സത്യം, കുറ്റവാളിയുടെ പതുങ്ങലും ഒളിച്ചുകളിയും അവസാനിപ്പിച്ച് മനുഷ്യനെപോലെ ജീവിച്ച് മരിക്കാന്‍ കൊതിതോന്നുകയാണ്.ഈ ഭൂമിയില്‍ ഒരിടത്ത് നിന്‍റെ കുഴിമാടത്തിനടുത്ത് ഇത്തിരി മണ്ണ് കണ്ടെത്തി വിശ്രമിക്കാന്‍ മനസ്സ് മോഹിക്കുകയാണ് അത് മാത്രമേ ഇനി വേണ്ടു സത്യം.''



ഞാന്‍ ഗന്ധര്‍വന്‍ :::: പത്മരാജന്‍