നന്ദിതയുടെ കവിതകൾ 4
0
**നിന്‍റെ കണ്ണുകളില്‍ ചിരിയാണ്..
തൊട്ടാവാടിയുടെ ചിരി.
വാക്കുകളില്‍ ചീളുകളുണ്ട്
ഉരഞ്ഞു മുറിയുന്ന ചീളുകള്‍.
നിനക്ക് നോവുന്നുണ്ടാകാം..
നിന്‍റെ നാവില്‍ നിന്ന് രക്ത൦ കിനിയുന്നത്
ഞാന്‍ അറിയുന്നു..
നീ അക്ഷമാനാകുന്നതും.
ഡിസംബറില്‍ വിരിഞ്ഞ കണിക്കൊന്ന പോലെ
തളരാതിരിക്കുക..
ഇനിയുറങ്ങാന്‍ പോകുക..
വേനലിനിയും ഉണരാന്‍..
ശക്തിയായ് വിരിയാന്‍..
ശിശിരത്തില്‍ഇനിയുറങ്ങാന്‍ പോവുക..**
നന്ദിത