നന്ദിതയുടെ കവിതകൾ 5
0
*നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി
സ്വപ്നം നട്ടു വിടര്‍ന്ന അരളിപ്പൂക്കള്‍ ഇറുത്തെടുത്ത്
അവള് പൂപ്പാത്രമൊരുക്കി.
പൂക്കളടര്‍ന്നുണങ്ങിയ തണ്ടിന്
വിളര്‍ത്ത പൗര്‍ണ്ണമിയുടെ നിറം,
അവളുടെ കണ്ണുകള്‍ക്കും.*
നന്ദിത
ഏതോ ജന്മങ്ങളിൽ പരസ്പരം കണ്ടുമുട്ടിയവരാണ് നമ്മൾ... നമുക്ക് വേണ്ടി ഈ വഴിമരങ്ങൾ പൂ പൊഴിക്കുന്നു... ഒരിക്കൽ കൂടി നമുക്ക് നുകരാം ഋതുഭേദങ്ങളുടെ ഈ പുതിയ വസന്ത കാലങ്ങൾ... ഇവിടെ പ്രണയ കവിതകളുടെ ഊഷ്മളത നമുക്ക് ദർശിക്കാം ... ഇത് ഒരു സ്ഥലമല്ല ഇത് നമ്മുടെ കവിത പൂക്കുന്ന കാലം...