മനുഷ്യന് ഒരു ആമുഖം 1
0
പൊട്ടിയ വിഷുപ്പടക്കങ്ങളുടെ ശേഷിപ്പുകള്‍ ചിതറിയ പറമ്പിലൂടെ ഊന്നുവടിയില്ലാതെ ഗോവിന്ദന്‍മാഷ് ജിതനോടൊപ്പം കുറച്ചുദൂരം നടന്നു.
''നീ തീരുമാനിച്ചു കഴിഞ്ഞോ?', അദ്ദേഹം ചോദിച്ചു.
'ഉവ്വ്', ജിതന്‍ പറഞ്ഞു.
'ഉം', ഒരു ദീര്‍ഘനിശ്വാസത്തിനുശേഷം ഗോവിന്ദന്‍മാഷ് പറഞ്ഞു:'ആദ്യം ജോലിസ്ഥലത്തിനടുത്ത് ഒരു വാടകവീട് കണ്ടുപിടിക്കൂ. എന്നിട്ട് അവളെ അങ്ങോട്ടു കൊണ്ടു പോകൂ. എന്താണ് കുട്ടിയുടെ പേര്?'
'ആന്‍മേരി!'
'പഴയൊരു വിപഌവകാരിയുടെ സ്‌നേഹം ആന്‍മേരിയെ അറിയിക്കൂ. മരണം വരെയും അവളെ സ്‌നേഹിക്കൂ. മനസ്സുനിറഞ്ഞ സ്‌നേഹത്തേക്കാള്‍ മികച്ച ഒരു ഊന്നുവടിയില്ല!', പറമ്പില്‍ മണ്ണുപുതച്ചുകിടന്നിരുന്ന ഒരു കരിഞ്ഞ പൂത്തിരി ഗോവിന്ദന്‍ മാഷ് കുനിഞ്ഞെടുത്തു. പോയ രാത്രിയുടെ ഇരുട്ടില്‍ പ്രകാശം വിതറിയ അതിലെ മണ്ണൂതിക്കൊണ്ട് അദ്ദേഹം അത് ജിതന്റെ കൈയില്‍ കൊടുത്തിട്ടു പറഞ്ഞു: 'എപ്പോഴും ഓര്‍മ്മ വേണം: ഇത്രയേ ഉള്ളൂ ജീവിതം!'
കത്തിയമര്‍ന്ന പൂത്തിരിയുടെ പാതിവെന്ത കബന്ധവും പേറി കുറേ നേരം ജിതന്‍ പറമ്പില്‍ ഒറ്റയ്ക്കുനിന്നു.
കടപ്പാട്:
മനുഷ്യന് ഒരു ആമുഖം
പേജ്: 346-347