മണ്ണാങ്കട്ടയും കരിയിലയും
----------------------------
- സുഷമ ബിന്ദു
===========
നമുക്കിനിയും
ഒന്നിച്ചുതന്നെ കാശിക്കുപോണം
കൊടുങ്കാറ്റു വന്നാലും
പേമാരി വന്നാലും
കൈകൾ കോർത്തുതന്നെ നടക്കണം.
വഴിയിൽ
മഴയിൽ കുതിർന്ന്
നേർത്തുനേർത്ത്
ഇല്ലാതാവണം.
ഭാരങ്ങളെല്ലാം ഇറക്കിവെച്ച്
കാറ്റിൽ പറന്ന് പറന്ന്
ദൂരേയ്ക്കു പോകണം.
മഴയുടെ ലയത്തിൽ
കാറ്റിൻറെ താളത്തിൽ
ആകാശച്ചെരുവിൽ
നമ്മുടെ പ്രണയനാളത്തിൽനിന്ന്
ഒരു നക്ഷത്രം കൊളുത്തിവെയ്ക്കണം
അനന്തതയിൽ മാത്രം പൂക്കുന്ന
മുക്കുറ്റിപ്പൂക്കളായി
താഴേയ്ക്കുനോക്കി കണ്ണിറുക്കണം.
വീണ്ടും ഒന്നിച്ചുതന്നെ കാശിക്കു
പോകണം
കൈകോർത്തുതന്നെ നടക്കണം
നനഞ്ഞു കുതിർന്ന്
പറന്നുപറന്ന്...
____________________________
(ദേശാഭിമാനി വാരിക - 2014 ഏപ്രിൽ 6)
❤❤❤
ReplyDelete