മാധവിക്കുട്ടി
0
''അതെ , സ്നേഹത്തിന്‍റെ പരിപൂര്‍ണത കാണിച്ചു
തരുവാന്‍ എനിക്ക് മാത്രമേ കഴിയുകയുള്ളൂ .
എനിക്ക് നീ ഓരോന്നായി കാഴ്ച്ചവയ്ക്കും.
ചുവന്ന ചുണ്ടുകള്‍ , ചാഞ്ചാടുന്ന കണ്ണുകള്‍ ,
അവയവ ഭംഗി ഉള്ള ദേഹം ,എല്ലാം ... ..
ഓരോ രോമകൂപങ്ങള്‍ കൂടി നീ കാഴ്ചവയ്ക്കും .
ഒന്നും നിന്റേതു അല്ലാതാവും, എന്നിട്ട് ഈ ബലിക്ക് പ്രതിഫലമായി ഞാന്‍ നിനക്ക് സ്വാതന്ത്ര്യം തരും .
നീ ഒന്നുമല്ലാതാവും .
പക്ഷേ, എല്ലാമായിത്തീരും കടലിന്‍റെ ഇരമ്പലിലും
നീ ഉണ്ടാകും മഴക്കാലത്ത് കൂമ്പുകള്‍ പൊട്ടിമുളക്കുന്ന
പഴയ മരങ്ങളിലും നീ ചലിക്കുന്നുണ്ടാവും.
പ്രസവവേദന അനുഭവിക്കുന്ന വിത്തുകള്‍ മണ്ണിന്‍റെ അടിയില്‍ കിടന്നു തേങ്ങുമ്പോള്‍ നിന്‍റെ കരച്ചിലും
ആ തേങ്ങലിനോപ്പം ഉയരും .
നീ കാറ്റാവും , നീ മഴത്തുള്ളിയാവും , നീ മണ്ണിന്‍റെ തരികളാവും. നീയായിത്തീരും ഈ ലോകത്തിന്‍റെ സൗന്ദര്യം''
.....മാധവിക്കുട്ടി