നന്ദിതയുടെ കവിതകൾ 2
0
സൂര്യനായ്, ജ്വാലയായ്
എന്റെ അസ്വസ്ഥതയെ നീ തീണ്ടുന്നു.
ദാഹം മറന്ന ആത്മാവിലേക്ക്
മഴയായ് ആര്‍ത്തലച്ചു പെയ്യുന്നു.
കാറ്റ് പൊതിയുന്ന മേനിയില്‍
ഒരു മഞ്ഞുതുള്ളിയായ് കിനിഞ്ഞിറങ്ങുന്നു
മറ്റൊരു വേദനയായ് പൊട്ടിവിരിയുന്നു
താരാട്ടു പാട്ടായ്, അലയടിക്കുന്നു.
നന്ദിത